കുട്ടികൾക്കായി കളിസ്ഥലം നിർമിച്ച് പള്ളിക്കമ്മിറ്റി; മുഴപ്പിലങ്ങാട് ദയാനഗർ മസ്ജിദ് കമിറ്റിയുടേതാണ് നടപടി
text_fieldsമുഴപ്പിലങ്ങാട് : കുട്ടികൾക്കായി കളിസ്ഥലം നിർമിച്ച് പള്ളിക്കമ്മറ്റി. മുഴപ്പിലങ്ങാട് ദയാനഗറിലെ മസ്ജിദിന് മുകളിൽ കുട്ടികൾക്ക് കളിക്കാൻ വേണ്ടി നിർമ്മിച്ച ഇൻഡോർ ടർഫ് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി .സജിത ഉൽഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിൽ കുട്ടികൾ ലഹരി വലയിൽ കുടുങ്ങാതിരിക്കുവാനും മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും മോചിതരാകാനും കായിക വിനോദ സംരംഭങ്ങളിലേക്ക് കുട്ടികളെ തിരിച്ചു വിടാൻ ഇത്തരം കളി സ്ഥലങ്ങൾ ഉപകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത പറഞ്ഞു.
ആരാധനാലയത്തിന് മുകളിൽ ഇങ്ങനെ ഒരു കളിസ്ഥലം രൂപപ്പെടുത്തിയത് അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഒ .വി. ജാഫർ പറഞ്ഞു.പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുൻ വഖഫ് ബോർഡ് മെമ്പറും എം.ജി.എം. സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ ഷമീമ ഇസ്ലാഹിയ ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു .
ദയാനഗർ ട്രസ്റ്റ് ചെയർമാൻ പി.എ.ഫൈസൽ അധ്യക്ഷത വഹിച്ചു.ബാബു ഫഹദ് എടക്കാട് ,മുഹമ്മദ് ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
ഡി.ടി.പി. പ്രിൻസിപ്പാൾ ഡോ:മുസഫർ,കെ .എൻ .പി. അബ്ദുൽ കാദർ, സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ വി. മിഥുൻ,എം .ബി .ബി .എസ്. പിടിയാട്രിക് എം. ഡി യിൽ സംസ്ഥാന തലത്തിൽ സെക്കന്റ് റാങ്ക് കരസ്തമാക്കിയ ഡോ:ആയിഷ ഷിറീൻ,ഇന്ത്യൻ ഇൻഡോർ ക്രിക്കറ്റ് താരം നംഷീദ് ബിൻ ഇസ്മായിൽ,ഏഷ്യൻ കയാകിങ് താരം,ടി .പി .രാഗേഷ് തുടങ്ങിയവരെ സദസ്സിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

