ഒഡിഷ സ്വദേശിയായ യുവാവിനെ വധിക്കാൻ ശ്രമിച്ചയാള്‍ പിടിയിൽ
text_fieldsഗോപിനാഥ്
മാലിക്ക്
അഴീക്കോട്: പൊയ്ത്തുംകടവിലെ വസ്ത്രവ്യാപാരിയായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഒഡിഷ സ്വദേശി ഗോപിനാഥ് മാലിക്കിനെയാണ്(43) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. പൊയ്ത്തുംകടവിൽ താമസക്കാരനായ ഒഡിഷ സ്വദേശി വിജയ് മാലിക്കിനെയാണ്(32) പ്രതി വധിക്കാൻ ശ്രമിച്ചത്. ഞായറാഴ്ച പകൽ പൊയ്ത്തുംകടവിലാണ് സംഭവം.
വിജയ മാലിക്കിന്റെ ഭാര്യ വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചതിനു ശേഷം ഗോപിനാഥ് മാലിക്കിനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിന്റെ വിദ്വേഷത്തിലാണ് ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാവുകയും പ്രതി മരക്കഷ ണം ഉപയോഗിച്ച് വിജയ് മാലിക്കിനെ ആക്രമിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ വിജയമാലിക്കിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

