നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകെ. ആദർശ്
കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എലാങ്കോട് സ്വദേശി കാട്ടീന്റെവിടെ ഹൗസിൽ കെ. ആദർശി (37)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
2017 മുതൽ പാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഏഴ് കേസുകൾ നിലവിലുണ്ട്. പാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പൊലീസ് സ്വീകരിച്ച് വരുന്നുണ്ട്.

