Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളം ചോദിക്കാനെത്തി...

വെള്ളം ചോദിക്കാനെത്തി വീട്ടമ്മയുടെ മൂന്നുപവൻ മാല കവര്‍ന്നു

text_fields
bookmark_border
chain snatching
cancel

ശ്രീകണ്ഠപുരം: വീട്ടില്‍ വെള്ളം ചോദിക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു. പയ്യാവൂർ കണ്ടകശ്ശേരിയിലെ മൂഴിക്കുന്നേല്‍ മേരിയുടെ ആഭരണമാണ് കവര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ 30 വയസ്സ് തോന്നിക്കുന്ന യുവാവ് ബൈക്കിൽ മേരിയുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് നടക്കവേ പിറകെയെത്തി മേരിയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

Show Full Article
TAGS:Chain Snatch 
News Summary - The housewife came to ask for water and stole three necklaces
Next Story