Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയ്ക്ക് പിന്നാലെ വീട്...

മഴയ്ക്ക് പിന്നാലെ വീട് തകർന്നു

text_fields
bookmark_border
house
cancel
camera_altതകർന്ന വീട്​ 

കണ്ണവം (കണ്ണൂർ): ശക്തമായ മഴയ്ക്ക് പിന്നാലെ വീട് തകർന്നു. കണ്ണവം കോളനി ഖാദി ബോർഡിന് സമീപത്തെ ടി.വസന്തയുടെ വീടാണ് തകർന്നത്.

വീടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ്​ സംഭവം. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീണു.

ചുവരുകൾക്കും കേട്​പാട്​ സംഭവിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി ശക്തമായ മഴ പെയ്തിരുന്നു.ഇതിന് പിന്നാലെയാണ് വീട് തകർന്നത്.

അപകടം നടക്കുമ്പോൾ വസന്തയും രണ്ട്​ മക്കളും ഉൾപ്പെടെ ആറ് പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെ മിക്കതും നശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - The house collapsed after the rain
Next Story