ഉത്രാടപ്പാച്ചിൽ അടങ്ങും മുമ്പേ നഗരം ശുചീകരിച്ചു
text_fieldsമേയർ ടി.ഒ. മോഹനനന്റെ
നേതൃത്വത്തിൽ കണ്ണൂർ നഗരം ശുചീകരിക്കുന്നു
കണ്ണൂർ: തിരുവോണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവു കച്ചവടത്തിന്റെ തിരക്കിലമർന്ന സ്റ്റേഡിയവും പരിസരവും രാത്രിയിൽ തന്നെ മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചു.
പൂക്കച്ചവടം ഉൾപ്പെടെയുള്ള തെരുവ് കച്ചവടക്കാർ കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തിയ കച്ചവടത്തിന്റെ ഭാഗമായി അവശേഷിപ്പിച്ച മാലിന്യങ്ങൾ രണ്ടു മണിക്കൂറിൽ അധികം നീണ്ട പ്രവർത്തനത്തിലൂടെ കോർപറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചത്. മേയർ അഡ്വ. ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കുക്കിരി രാജേഷ്, ടി. രവീന്ദ്രൻ, കെ.പി. റാഷിദ്, എ. ഉമൈബ, ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു, എച്ച്.ഐമാരായ കെ. ബിന്ദു, അനീഷ്, സുധീർ ബാബു, ഉദയകുമാർ, സന്തോഷ് കുമാർ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

