കാൻസർ നിയന്ത്രിത കോർപറേഷൻ നാലാംഘട്ട തുടർപദ്ധതിക്ക് തുടക്കം
text_fieldsകാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ നാലാംഘട്ട തുടർ പ്രവർത്തനം
മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: അർബുദത്തെ നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ നാലാംഘട്ട തുടർ പ്രവർത്തനത്തിന് തുടക്കമായി.
ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കണ്ടിജന്റ് വർക്കേഴ്സ്, കോർപറേഷനിലെ ജീവനക്കാർ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ഈ വർഷത്തെ പ്രവർത്തനം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഓഫിസിൽ നടത്തിയ ഫിൽട്ടർ ക്യാമ്പ് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷതവഹിച്ചുു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ എൻ. ഉഷ, അഷറഫ് ചിറ്റോളി, എം.സി.സി.എസ് മാനേജിങ് കമ്മിറ്റി അംഗം ഡോ. ബീന, ഡോ. സുജ എന്നിവർ സംസാരിച്ചു. പ്രോജക്ട് ഇംപ്ലിമെൻറിങ് ഓഫിസർ സി.സി.ടി. ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു. മെഡിക്കൽ ഡയരക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഹർഷ ഗംഗാധരൻ, ഡോ. ബീന, ഡോ. സുജ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

