കള്ളുചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ സംവിധായകൻ കുടുങ്ങി
text_fieldsപാനൂർ: കള്ളുചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ ടെലിഫിലിം ഡയറക്ടർ തെങ്ങിൽ കുടുങ്ങി. ചെറ്റക്കണ്ടിയിലെ പ്രേംജിത്താണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. പിന്നീട് പാനൂർ അഗ്നിശമനസേന എത്തിയാണ് പ്രേംജിത്തിനെ താഴെയിറക്കിയത്.
ഞായറാഴ്ച ഉച്ചക്ക് മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലായിരുന്നു സംഭവം. കള്ളുചെത്തു തൊഴിലാളിയായ ഗംഗാധരൻ യുവാവിനെ തെങ്ങിൽ താങ്ങിനിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർ സി.എം. കമലാക്ഷെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ദീപകുമാർ, ഫയർ റെസ്ക്യൂ ഓഫിസർ എം.കെ. ജിഷാദ് എന്നിവർ തെങ്ങിൽ കയറി വല ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി.