Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേളാപുരത്തെ​ 'ബോംബ്'...

വേളാപുരത്തെ​ 'ബോംബ്' ചൈനീസ് പടക്കം

text_fields
bookmark_border
വേളാപുരത്തെ​ ബോംബ് ചൈനീസ് പടക്കം
cancel

പാ​പ്പി​നി​ശ്ശേ​രി: വേ​ളാ​പു​ര​ത്തെ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന വേ​ള​യി​ൽ 'ബോം​ബ്​ ക​ണ്ടെ​ത്തി'​യ​താ​യി പ്ര​ചാ​ര​ണം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക്​ കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ക​ർ​ഷ​ക​നാ​യ മ​റ​യ​ത്തി​ൽ പ​ത്മ​നാ​ഭ​ൻ​ ഗോ​ളാ​കൃ​തി​യി​ലു​ള്ള ബോം​ബ്​ പോ​ലു​ള്ള സാ​ധ​നം ക​ണ്ട​ത്.

തു​ട​ർ​ന്ന്​ വേ​ലാ​യു​ധ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ വ​ള​പ​ട്ട​ണം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്

വ​ള​പ​ട്ട​ണം പൊ​ലീ​സ്​ സം​ഘ​വും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. സ്ഫോ​ട​ക വ​സ്തു​വെ​ന്ന് സം​ശ​യി​ച്ച സാ​ധ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി​യ സാ​ധ​നം ചൈ​നീ​സ് പ​ട​ക്ക​മാ​ണെ​ന്ന്​ വ​ള​പ​ട്ട​ണം പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese firecracker
News Summary - The 'bomb' in Velapuram is a Chinese firecracker
Next Story