രണ്ടുവർഷമായി എ.ടി.എം കൗണ്ടർ അടഞ്ഞുതന്നെ
text_fieldsവളപട്ടണം: വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഫാക്ടറി സ്ഥലത്ത് സ്ഥാപിച്ച ഇന്ത്യൻ ഓവർസിസ് ബാങ്കിെൻറ എ.ടി.എം കൗണ്ടർ രണ്ടു വർഷമായിട്ടും അടഞ്ഞുതന്നെ. എ.ടി.എമ്മുമായുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് കൗണ്ടർ എടുത്തുമാറ്റാൻ ബാങ്ക് അധികൃതർ നീക്കം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
2019 ജനുവരി 26ന് കവർച്ച ശ്രമത്തിെൻറ ഭാഗമായി ഉപകരണം കേടുവന്നു എന്ന കാരണം പറഞ്ഞാണ് രണ്ട് വർഷത്തിലധികമായി എ.ടി.എമ്മിെൻറ പ്രവർത്തനം നിർത്തിവെച്ചത്. ഇപ്പോൾ ആരോരും തിരിഞ്ഞുനോക്കാതെ തെരുവ് നായ്ക്കളുടെ താവളമാവുകയാണ് എ.ടി.എം. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിെൻറ വിദേശ കച്ചവട വിനിമയമടക്കം കോടികളുടെ ബിസിനസും സ്ഥാപനത്തിലെ ജീവനക്കാരുടെ ലക്ഷങ്ങൾ വരുന്ന വേതന വിതരണവും സഹകരണ സൊസൈറ്റി വഴിയുള്ള ഇടപാടുകളും ഇന്ത്യൻ ഓവർസിസ് ബാങ്ക് വഴിയാണ് നടത്തുന്നത്.
നാട്ടുകാരായ ധാരാളം വഴിയാത്രക്കാരും അന്തർ സംസ്ഥാന തൊഴിലാളികളും ഈ എ.ടി.എം കൗണ്ടർ വഴിയാണ് ഇടപാട് നടത്താറുണ്ടായിരുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലൈവുഡ്സ് ഫാക്ടറിയിലെ ജീവനക്കാർ ജോലിക്കിടയിൽ നിശ്ചിത സമയത്തിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇൗ കൗണ്ടറിനെയാണ് ആശ്രയിച്ചിരുന്നത്. എ.ടി.എം കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ബാങ്ക് മാനേജർക്കും കെ.വി. സുമേഷ് എം.എൽ.എക്കും ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സബ് കമ്മിറ്റി കൺവീനർ പി. ധർമൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.