തലശ്ശേരിയിൽ യുവാവിന് വെട്ടേറ്റു
text_fieldsതലശ്ശേരി: ഗോപാലപേട്ടയിൽ യുവാവിന് അർധരാത്രിയിൽ വെട്ടേറ്റു. കുട്ടിമാക്കൂലിലെ ധന്യ നിവാസിൽ അമിത്തിനാണ് (34) വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇയാളുടെ നില ഗുരുതരമാണ്. മെഡിക്കൽ െറപ്രസേൻററ്റിവായ അമിത്ത് ഏതാനും കേസുകളിൽ പ്രതിയാണെന്ന് സൂചനയുണ്ട്. അമിത്തിെൻറ സ്വന്തം വീട് കുട്ടിമാക്കൂലിലാണ്.
തറവാട്ട് വീട്ടിലെത്തിയ അമിത്തിനെ മുഴപ്പിലങ്ങാട്ടെ ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതത്രെ. മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിലാണ് വെേട്ടറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

