കഞ്ചാവ് പിടികൂടിയ യുവാക്കൾക്ക് ആദരം
text_fieldsതലശ്ശേരി: ദേശീയപാതയിൽ കൊടുവള്ളി പുതിയ പാലത്തിനു സമീപം നാലര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ യുവാക്കൾക്ക് എക്സൈസ് വകുപ്പിെൻറ ആദരം. മീൻവണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് യുവാക്കൾ പിടികൂടി എക്സൈസിന് കൈമാറിയത്.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാസർകോട് ഉപ്പള സ്വദേശി കിരണിനെയും പിടികൂടിയിരുന്നു. ഇയാളുടെ സഹായിയായിരുന്ന യുവാവ് കൊടുവള്ളി പുഴയിൽ ചാടി രക്ഷപ്പെട്ടു. തലശ്ശേരിയിലെ ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. യുവാക്കളുടെ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്.
കഞ്ചാവും പ്രതിയെയും എക്സൈസ് അധികാരികൾക്ക് കൈമാറിയ കെ.കെ. മൻസൂർ, ജയ്സൽ പാലോളി, ആംബുലൻസ് ഡ്രൈവർ നഹാസ്, സരിത്ത് ചൂരായി, ഷാഹിദ്, സഫ്വാൻ, ദിജേഷ് എന്നിവർക്ക് ഉത്തരമേഖല എക്സൈസ് ജോയൻറ് കമീഷണർ പി.കെ. സുരേഷ് ഉപഹാരവും പാരിതോഷികവും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

