പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsതലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തെ അനിൽ രാജിനെയാണ് (21) എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13നാണ് സംഭവം. കണ്ണൂർ മേലെ ചൊവ്വയിൽ പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച് ബൈക്കിൽ തട്ടിക്കൊണ്ടുപോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിൽവെച്ച് പീഡിപ്പിച്ചത്. വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവം നടന്നത് കണ്ണൂരിലായതിനാൽ കേസ് തുടരന്വേഷണത്തിനായി കണ്ണൂർ ടൗൺ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

