മയക്ക് മരുന്നുമായി യുവാവ് പിടിയിൽ
text_fieldsപ്രതി റഫീഖ്
തലശ്ശേരി: മയക്ക് മരുന്നുമായി തലശ്ശേരിയിൽ യുവാവ് പൊലീസ് പിടിയിലായി. മുഴപ്പിലങ്ങാട് ഷെയ്ഖ് പള്ളിക്കടുത്ത ബൈത്തുൽ നിസാറിൽ റഫീഖ് എന്ന കാക്കച്ചി റഫീഖാ (34) ണ് പിടിയിലായത്. 30 ഗ്രാമോളം തൂക്കമുള്ള എം.ഡി.എം.എയും ഒരു കിലോക്കടുത്ത് വരുന്ന ഹാഷിഷ് ഓയിലും ഇയാളിൽ നിന്നും കണ്ടെടുത്തു. നഗരത്തിൽ മയക്കുമരുന്ന് എത്തിച്ച് അതീവ രഹസ്യമായി ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുന്ന ആളാണ് റഫീഖെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ പൊലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. എസ്.പിയുടെ നിർദേശപ്രകാരം തലശ്ശേരി തലശ്ശേരി എസ്.ഐ സജേഷ് സി. ജോസും പാർട്ടിയുമാണ് യുവാവിനെ അറസ്റ്റു ചെയ്തത്. തലശ്ശേരി എൻ.സി.സി റോഡിലെ ഡാലിയ ആർക്കേഡിന്റെ പാർക്കിങ്ങ് ഏരിയയിൽ ഇടപാടുകാരെ കാത്തിരിക്കുന്നതിനിടയിലാണ് പൊലീസ് സംഘം റഫീഖിനെ പിടികൂടിയത്.
ഇയാൾ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. തലശ്ശേരിയിലും പരിസരങ്ങളിലും നിരവധി ലഹരി വിൽപന ത്താവളങ്ങളുള്ളതായി പൊലീസിനും എക്സൈസിനും അറിയാമെങ്കിലും ശക്തമായ നടപടികൾ ഉണ്ടാവാറില്ല. റെയ്ഡ് വിവരം പലപ്പോഴും ചോരുന്നതിനാൽ ഇത്തരക്കാർ രക്ഷപ്പെടാറാണ് പതിവ്.

