കോടിയേരിയുടെ ഓർമക്കായി വനിത ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsജില്ല ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള സ്വീകരണം
തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയും കായികപ്രേമിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണക്കായി അഖിലകേരള വനിത ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 20 ഓവർ വീതമുള്ള ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനമാക്കിയുളള പ്രൈസ് മണി ടൂർണമെന്റിൽ 15 അംഗ താരങ്ങളടങ്ങിയ എട്ട് ടീമുകളാണ് പങ്കെടുക്കുക.
വിജയികൾക്കും റണ്ണേഴ്സ് അപ്പിനും നൽകുന്ന ട്രോഫികൾ, മുഴുവൻ വ്യക്തിഗത ഉപഹാരങ്ങൾ എന്നിവ കോടിയേരിയുടെ നാമധേയത്വത്തിലാണ് നൽകുക. ഏപ്രിൽ രണ്ടാം വാരത്തിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്.
പങ്കെടുക്കേണ്ട ടീമുകളുടെ തിരഞ്ഞെടുപ്പും താരങ്ങൾക്കുള്ള ജഴ്സി പ്രകാശനവും ജില്ല ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കുമുള്ള ഉപഹാരസമർപ്പണവും തലശ്ശേരി നാരങ്ങാപ്പുറം ബി.കെ.എം ഹോട്ടൽ ഹാളിൽ നടന്നു.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരി മുഖ്യാതിഥിയായി.
സ്പോർട്സ് ലവേഴ്സ് ഫോറം ചെയർമാൻ കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഫൈസൽ പുനത്തിൽ, പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം. ഫിജാസ് അഹമ്മദ്, സെക്രട്ടറി വി.പി. അനസ്, ട്രഷറർ കെ. നവാസ്, കെ.സി.എ അംഗം ടി. കൃഷ്ണരാജ്, കേരള വനിത സീനിയർ ക്രിക്കറ്റ് താരം സജ്ന എന്നിവർ സംസാരിച്ചു. ഡിജു ദാസ് സ്വാഗതവും ജസ്ബീർ പറക്കോടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

