ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: ഭർത്താവ് റിമാൻഡിൽ
text_fieldsപുല്ലൂക്കരയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹനനെ തലശ്ശേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്നു
തലശ്ശേരി: ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂക്കരയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. പുല്ലൂക്കര വിഷ്ണു വിലാസം യു.പി സ്കൂളിന് സമീപത്തെ പടിക്കൽ കൂലോത്ത് രതിയെ (50) കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സി. മോഹനനെയാണ് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
ബുധനാഴ്ച രാവിലെ 11 ഓടെ കുടുംബവഴക്കിനെ തുടർന്നാണ് രതിയെ ഭർത്താവ് മോഹനൻ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വീടിെൻറ വാതിൽ പൂട്ടിയ ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മോഹനൻ രതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും രതി രക്തം വാർന്ന് മരിച്ചിരുന്നു.
മകൻ ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ചൊക്ലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മോഹനനെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

