Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിഴക്കെ പാലയാട് അക്രമം: സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
text_fieldsbookmark_border
തലശ്ശേരി: ധർമടം കിഴക്കെ പാലയാട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമസംഭവത്തിൽ ധർമടം പൊലീസ് കേസെടുത്തു. സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെയും ഇരുവിഭാഗത്തിൽപെട്ട കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. എസ്.ഐ മഹേഷ് കണ്ടമ്പേത്തിെൻറ പരാതിയിലാണ് കേസ്. അക്രമത്തിൽ എസ്.ഐക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആഹ്ലാദ പ്രകടനത്തിനിടെ ധർമടം കിഴക്കെ പാലയാട് അക്രമമുണ്ടായത്. ഇരുവിഭാഗവും തമ്മിൽ പ്രകടനമായെത്തി ഉന്തും തള്ളും കല്ലേറും നടത്തുകയായിരുന്നു.
Next Story

