ഇടതുപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യം- കാനം
text_fieldsതലശ്ശേരി: എൽ.ഡി.എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താനും തകർക്കാനും ബി.ജെ.പിയും കോൺഗ്രസും യു.ഡി.എഫും ഒന്നിച്ച് നീങ്ങുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവരുടെ ലക്ഷ്യവും മാർഗവും ഒന്നാണ്. സമരത്തിന്റെ സമയം മാത്രമാണ് വ്യത്യാസം. എൽ.ഡി.എഫിനെതിരായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ബാധ്യത മുന്നണിയിലെ എല്ലാ ഘടക കക്ഷികൾക്കുമുണ്ട്.
എൽ.ഡി.എഫിനെ ദുർബലമാക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി നേരിടും. ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മതേതര ജനാധിപത്യ പാർട്ടികളുടെ യോജിപ്പുമാണ് ഇന്നത്തെ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്. സി.പി.ഐ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ജനാധിപത്യ പാർട്ടികളെ യോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിനാവില്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിർത്തി ദുർബലമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ബി.ജെ.പിയിലോ മറ്റു പാർട്ടികളിലോ പോവുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം വർധിച്ചു.
കോര്‍പറേറ്റുകളെ സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം ദുര്‍ബലമാക്കിയാണ് അവര്‍ മുന്നോട്ടുപോകുന്നത്. പൊതുമേഖലയെന്ന സങ്കല്പം തന്നെ ഇല്ലാതാക്കി വിറ്റഴിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കുമെതിരായ ആയുധമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) മാറ്റിയെന്നും കാനം പറഞ്ഞു.
മുതിര്‍ന്ന അംഗം കെ.പി. കുഞ്ഞികൃഷ്ണന് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായത്. എന്‍. ഉഷ രക്തസാക്ഷി പ്രമേയവും വി. ഷാജി അനുശോചനപ്രമേയവും അവതരിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. ദേശീയ കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്, മന്ത്രി ഇ. ചന്ദ്രശേഖരന്, സംസ്ഥാന കൗണ്‍സില്‍ അസി. സെക്രട്ടറി സത്യന് മൊകേരി, എക്സിക്യുട്ടിവ് അംഗം സി.എന്‍. ചന്ദ്രന്, സംസ്ഥാന കണ്ട്രോള് കമീഷന് ചെയര്മാന് സി.പി. മുരളി, പി. സന്തോഷ്കുമാര്‍ എം.പി, കൗണ്‍സില്‍ അംഗം സി.പി. സന്തോഷ്കുമാര്‍, നേതാക്കളായ സി.പി. ഷൈജന്‍, അഡ്വ. എം.എസ്. നിഷാന്ത്, കെ.ടി. ജോസ്, സി. വിജയന്, കെ.വി. ഗോപിനാഥ്, പി. നാരായണന്, കെ.എം. സ്വപ്ന, കെ.വി. രജീഷ്, മുജീബ് റഹ്മാന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

