Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2021 9:32 AM IST Updated On
date_range 26 Aug 2021 9:32 AM ISTയു.കെ. സലീം വധക്കേസ് വിചാരണ തുടരുന്നു
text_fieldsbookmark_border
തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ യു.കെ. സലീമിനെ കുത്തിക്കൊന്ന കേസിെൻറ വിചാരണ അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്‌ജി ജോസ് എൻ. സിറിൽ മുമ്പാകെ തുടരുന്നു. അക്രമത്തിൽ പരിക്കേറ്റ ഒന്നാം സാക്ഷി നഫ്‌നാസിെൻറ വിസ്‌താരം പൂർത്തിയായി. രണ്ടാം സാക്ഷി അഷീലിെൻറ വിസ്‌താരം തുടങ്ങി. വ്യാഴാഴ്‌ചയും വിചാരണ തുടരും. 2008 ജൂലൈ 23ന് രാത്രിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ യു.കെ. സലീമിനെ എൻ.ഡി.എഫുകാർ കുത്തിക്കൊന്നത്. എട്ടുപേരാണ് പ്രതികൾ. ഏഴ് പ്രതികൾ ഹാജരായി. ഒരാളുടെ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

