തലശ്ശേരിയിൽ രണ്ട് ബോംബുകൾ കണ്ടെത്തി
text_fieldsതലശ്ശേരിയിൽ പൊലീസ് കണ്ടെടുത്ത ബോംബുകൾ
തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘർഷസാധ്യത പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ പൊലീസ് പരിേശാധന ശക്തമാക്കി.
ശനിയാഴ്ച രാവിലെ മുതൽ ഇല്ലത്ത്താഴ, പുല്ലമ്പിൽതാഴ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന രണ്ട് ബോംബുകൾ കണ്ടെത്തി.
ഒരു നാടൻ ബോംബും ഒരു സ്റ്റീൽ ബോംബുമാണ് കണ്ടെടുത്തത്. ഇവ അടുത്തകാലത്ത് നിർമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ പൊലീസ് മിന്നൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടപ്പീടികക്കടുത്തുനിന്നും രണ്ട് പഴയ വാളുകൾ കണ്ടെത്തിയിരുന്നു.

