Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരിയിൽ ഇനി ബസ് മിന്നൽ പണിമുടക്കില്ല
text_fieldsbookmark_border
തലശ്ശേരി: ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്ക് ഒഴിവാക്കാൻ ധാരണ. തലശ്ശേരി സി.ഐ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ 11ന് വിദ്യാർഥി സംഘടനകളും ബസ് ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ബസ് ജീവനക്കാർ നടത്തുന്ന മിന്നൽ പണിമുടക്ക് പൂർണമായി ഒഴിവാക്കാനും ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാനും ചർച്ചയിൽ ധാരണയായി.
വ്യാഴാഴ്ച സംഘർഷമുണ്ടായ സാഹചര്യത്തിലാണ് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ ചർച്ച വിളിച്ചത്. വിദ്യാർഥി സംഘടനകൾ, ബസ് തൊഴിലാളികൾ, ഉടമകൾ, മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു), മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

