Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ മതിൽ...

തലശ്ശേരിയിൽ മതിൽ നിർമാണത്തിനിടെ യുവാവ് മണ്ണിനടിയിൽ കുടുങ്ങി

text_fields
bookmark_border
തലശ്ശേരിയിൽ മതിൽ നിർമാണത്തിനിടെ യുവാവ് മണ്ണിനടിയിൽ കുടുങ്ങി
cancel
camera_alt

ത​ല​ശ്ശേ​രി​യി​ൽ മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷ​സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

ത​ല​ശ്ശേ​രി: ഭി​ത്തി നി​ര്‍മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ത​ല​ശ്ശേ​രി ഹോ​ളോ​വേ റോ​ഡി​ലെ പി.​ഡ​ബ്ല്യു.​ഡി റ​സ്​​റ്റ് ഹൗ​സി​ന് സ​മീ​പം റോ​ഡി‍െൻറ സു​ര​ക്ഷാ​ഭി​ത്തി കെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. നി​ർ​മാ​ണ ജോ​ലി​ക്കി​ട​യി​ൽ പെ​ട്ടെ​ന്ന് മ​ണ്ണി​ടി​യു​ക​യാ​യി​രു​ന്നു. മ​ണ്ണി​ന​ടി​യി​പെ​ട്ട് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​ഹാ​ർ സ്വ​ദേ​ശി പി​ങ്കു​വി​നെ(36) ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷ​സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. റോ​ഡി‍െൻറ സു​ര​ക്ഷാ​ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗം വാ​ർ​ത്തി​രു​ന്നു. മു​ക​ളി​ല​ത്തെ ഭാ​ഗ​ത്ത് വാ​ർ​ക്കാ​നാ​യി ഇ​രു​മ്പ് ഷീ​റ്റും ക​മ്പി​യും കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. റ​സ്​​റ്റ് ഹൗ​സി​ലെ ഡ്രൈ​വ​റും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പി​ങ്കു​വി‍െൻറ ക​ഴു​ത്ത് വ​രെ​യു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷ​സേ​ന​യി​ലെ മൂ​ന്ന് യൂ​നി​റ്റും ക​ണ്ണൂ​രി​ലെ എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടെ​ൻ​ഡ​ർ യൂ​നി​റ്റും ചേ​ർ​ന്ന് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.

ശ​ക്ത​മാ​യ മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷ​സേ​ന ഓ​ഫി​സ​ർ വാ​സ​ത്ത് ചേ​യ​ച്ചാ​ൻ​ക​ണ്ടി, എം. ​രാ​ജീ​വ​ൻ, സി. ​ഉ​ല്ലാ​സ്, കെ. ​ശി​വ​പ്ര​സാ​ദ്, പി.​വി. രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ.​ടി. ഫി​ൽ​ഷാ​ദ്, ത​ല​ശ്ശേ​രി എ.​സി.​പി വി​ഷ്​​ണു​പ്ര​ദീ​പ്, സി.​ഐ കെ. ​സ​ന​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ അ​ഖി​ൽ, എ​സ്.​ഐ കെ. ​ന​ജീ​ബ്, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trapped
News Summary - The young man was trapped in the soil
Next Story