Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബസ് സ്റ്റാൻഡിൽ...

ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി നാട്

text_fields
bookmark_border
ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി നാട്
cancel

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വടകര ഭാഗത്തേക്കുള്ള ബസ് ട്രാക്കിലാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. വീഴ്ചയിൽ മൂക്ക് പൊട്ടി ചോര ഒഴുകുകയും അബോധാവസ്ഥയിലുമായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ ഉടൻതന്നെ ആംബുലൻസ് ഡ്രൈവറെ വിളിക്കുകയും യാത്രക്കാരുടെ സഹായത്തോടെ അബോധാവസ്ഥയിലായ യാത്രക്കാരനെ ട്രാക്കിൽ നിന്ന് പാസഞ്ചർ ലോബിയിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി.

ആംബുലൻസിൽ ഡ്രൈവർ പ്രനീഷ്. നഴ്സ് അഭിജിത്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ബസ് ജീവനക്കാർ യാത്രക്കാർ തുടങ്ങിയവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThalasserykannur
News Summary - The village came to the rescue of a passenger who collapsed at a bus stand
Next Story