Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഒന്നാം പ്ലാറ്റ്ഫോമിലെ...

ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയം അടച്ചിട്ടു; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം

text_fields
bookmark_border
railway station
cancel
camera_alt

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട നി​ല​യി​ൽ.

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ​മു​റി​യി​ൽ സ്‌​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മു​ള്ള മൂ​ന്ന് ശൗ​ചാ​ല​യ​മാ​ണ് അ​ട​ച്ചി​ട്ട​ത്. ക​ക്കൂ​സ് ടാ​ങ്ക് നി​റ​ഞ്ഞ​തി​നാ​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ശൗ​ചാ​ല​യം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ടാ​ങ്ക് വൃ​ത്തി​യാ​ക്കി ശൗ​ചാ​ല​യം എ​പ്പോ​ൾ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് ഒ​രു നി​ശ്ച​യ​വു​മി​ല്ല.

പ്രാ​യ​മേ​റി​യ​വ​രാ​ണ് ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ ശൗ​ചാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ലൂ​ടെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ക​യ​റി​യി​റ​ങ്ങാ​ൻ പ്ര​യാ​സ​മാ​ണ്.

കൊ​ട്ടി​യൂ​ർ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. കേ​ര​ള​ത്തി​ന്റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ട്രെ​യി​ൻ മാ​ർ​ഗം ത​ല​ശ്ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ന്ന​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഇ​റ​ങ്ങേ​ണ്ട​ത്. ഇ​വ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലെ വി​ശ്ര​മ​മു​റി​യി​ലെ​ത്ത​ണം.

സ​മ​ഗ്ര​വി​ക​സ​നം കൊ​തി​ക്കു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നി​ല​വി​ലെ അ​സൗ​ക​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ വി​ക​സ​നം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​ല​ശ്ശേ​രി വി​ക​സ​ന വേ​ദി നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വ​രു​മാ​ന​ത്തി​ൽ ഏ​റെ മു​ന്നി​ലു​ള​ള ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ല സം​ഘ​ട​ന​ക​ളും അ​ധി​കാ​രി​ക​ളെ ക​ണ്ട് പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ക​സ​നം നീ​ളു​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsrailway stationToilet Facility
News Summary - The toilet on the first platform was closed-Passengers suffer at Thalassery railway station
Next Story