Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightസ്മാർട്ട്@തിരുവങ്ങാട്...

സ്മാർട്ട്@തിരുവങ്ങാട് വില്ലേജ് ഓഫിസ്

text_fields
bookmark_border
Thiruvangad Village Office
cancel
camera_alt

പുതുക്കിപ്പണിത തിരുവങ്ങാട് വില്ലേജ് ഓഫിസ്

ത​ല​ശ്ശേ​രി: തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് ഇ​നി പു​തി​യ മു​ഖം. 42 ല​ക്ഷം രൂ​പ ചെല​വി​ൽ പു​തു​ക്കി​പ്പ​ണി​ത പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നസ​ജ്ജ​മാ​യി. ഓ​ഫി​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ മ​ന്ത്രി​യു​ടെ തീ​യ​തി കാ​ത്തി​രി​ക്കു​ക​യാ​ണ് റ​വ​ന്യൂ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ. ത​ല​ശ്ശേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് റ​വ​ന്യൂ വ​കു​പ്പി​ന്റെ സ്വ​ന്തം ഭൂ​മി​യി​ലാ​ണ് തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി അ​തേ​സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം പ​ണി​ത​ത്.

ആ​ധു​നി​ക സം​വി​ധാ​ന​ത്തി​ലാ​ണ് ഓ​ഫി​സ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​പ്പോ​ൾ കീ​ഴ​ന്തി​മു​ക്കി​ലെ അ​ന്ത​രി​ച്ച ഡോ.​എ​ൻ. രാ​മ​റാ​വു​വും കു​ടും​ബ​വും താ​മ​സി​ച്ച വീ​ട്ടി​ലേ​ക്കാ​ണ് ഓ​ഫി​സ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ഒ​രു മു​ട​ക്ക​വു​മി​ല്ലാ​തെ ഇ​വി​ടെ ന​ട​ന്നു​വ​രുക​യാ​ണ്. പു​തു​ക്കി​പ്പ​ണി​ത ഓ​ഫി​സി​ൽ ഓ​ഫി​സ​ർ​ക്കാ​യി പ്ര​ത്യേ​ക മു​റി​യും സ്റ്റാ​ഫ് മു​റി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. റെ​ക്കോ​ഡു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള മു​റി, ഡൈ​നി​ങ് ഹാ​ൾ, ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി മൂ​ന്ന് ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പെ​യി​ന്റി​ങ്, വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. മു​റ്റ​ത്ത് ഇ​ൻ​റ​ർ​ലോ​ക്ക് വി​രി​ച്ചു. പൂ​ന്തോ​ട്ട​വും ഒ​രു​ക്കി. നാ​ല​ര സെ​ന്റ് ഭൂ​മി​യി​ലു​ള്ള ഓ​ഫി​സി​ന് കോ​മ്പൗ​ണ്ട് വാ​ളും ഗേ​റ്റും സ്ഥാ​പി​ച്ചു. വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് പു​റ​മെ ഒ​രു സ്പെ​ഷ​ൽ ഓ​ഫി​സ​ർ, ര​ണ്ട് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റു​മാ​ർ, ര​ണ്ട് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റു​മാ​ർ എ​ന്നി​വ​രാ​ണ് തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രു സ്വീ​പ്പ​റു​മു​ണ്ട്.

നി​ല​വി​ലെ ഓ​ഫി​സ​ർ ആ​ർ.​കെ. രാ​ജേ​ഷി​ന് ക​ട​മ്പൂ​രി​ലേ​ക്ക് സ്ഥ​ലംമാ​റ്റ​മാ​ണ്. ക​തി​രൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി​രു​ന്ന ര​ഞ്ജി​ത്ത് ചെ​റു​വാ​രി​ക്കാ​ണ് തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി നി​യ​മ​നം ന​ൽ​കി​യി​ട്ടു​ള​ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvangad Village Office
News Summary - The old dilapidated building was demolished and the new building was constructed at the same place.
Next Story