ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
text_fieldsഅനഘ
തലശ്ശേരി: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യശ്രമം നടത്തിയെന്ന് കരുതുന്ന ഭർതൃമതിയായ യുവതി മരിച്ചു. ധർമടം മേലൂരിലാണ് സംഭവം. മേലൂർ - മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശെൻറ മകൾ അനഘ (24) യാണ് ബുധനാഴ്ച പുലർച്ച പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് മേലൂരിലെ വീട്ടിലാണ് യുവതി ആത്മഹത്യശ്രമം നടത്തിയത്. ദേഹത്ത് മുഴുവൻ പൊള്ളലേറ്റിരുന്നു. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷാണ് ഭർത്താവ്. രണ്ട് വയസ്സുള്ള ഇയാൻ മകനാണ്. അനഘയുടെ വിവാഹം കഴിഞ്ഞ് മൂന്നു വർഷം തികയുന്നതേയുള്ളൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവ്: ബീന. സഹോദരൻ: നിഷിത്ത്.

