ഇ ബുൾജെറ്റ് സഹോദരങ്ങളുടെ കസ്റ്റഡി അപേക്ഷയിലുള്ള വാദം 24ലേക്ക് മാറ്റി
text_fieldsഇ ബുൾജെറ്റ് വ്ലോഗർ സഹോദരങ്ങൾ
തലശ്ശേരി: ഇ ബുൾജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിെൻറ അപേക്ഷ തലശ്ശേരി നാലാം അഡീഷനൽ ജില്ല സെഷൻസ് കോടതി, ജില്ല സെഷൻസ് കോടതിയുടെ പരിഗണനക്ക് വിട്ടു. ഇന്നലെ ഒരു ദിവസം മാത്രമുള്ള വെക്കേഷൻ കോടതി പ്രതിഭാഗത്തിെൻറ വാദവും തുടർ നടപടികളും മാറ്റുകയായിരുന്നു.
ഇനി ഓണാവധി കഴിഞ്ഞ് 24ന് ജില്ല കോടതിയാണ് വാദം കേൾക്കുക. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഒമ്പതിന് കണ്ണൂരിലെ ആർ.ടി ഓഫിസിൽ ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്.
മാഫിയസംഘങ്ങൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍
കണ്ണൂർ: ചില മാഫിയസംഘങ്ങൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ചും സ്വാധീനിച്ചും തങ്ങളെ വേട്ടയാടുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. ചിലരുടെ അജണ്ട അനുസരിച്ച് ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങള്‍ക്കുനേരെ നടക്കുന്നത്.
മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും യൂട്യൂബർമാരായ എബിനും ലിബിനും ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ആര്.ടി ഓഫിസില്‍ ബഹളംവെക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ജാമ്യം ലഭിച്ച യൂട്യൂബർമാർ ഒരാഴ്ചക്ക് ശേഷമാണ് പ്രതികരിക്കുന്നത്.
രണ്ടുമാസം മുമ്പ് അസമിൽ എത്തിയപ്പോൾ ബസുകളുടെ വിഷയത്തിൽ ഇടപെട്ടപ്പോൾ മാഫിയകൾക്ക് ഉണ്ടായ വെറുപ്പുണ്ടായിരുന്നു. ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്ന വിഷയം ഉന്നയിച്ചപ്പോൾ ഈ മാഫിയ സംഘങ്ങൾ ഉദ്യോഗസ്ഥ തലത്തിലെ പിടിപാട് ഉപയോഗിച്ചാണ് തങ്ങൾെക്കതിരെ തിരിഞ്ഞിരിക്കുന്നത്. ചിലർക്ക് തങ്ങൾമൂലമുണ്ടായ നഷ്ടത്തിന് ഉദ്യോഗസ്ഥർക്ക് പണം നൽകി ഞങ്ങളെ കുടുക്കുകയായിരുന്നു. അനധികൃതമായി തങ്ങളുടെ വാഹനം കസ്റ്റഡിയിലെടുത്ത നിലയിൽ നോക്കുകയാണെങ്കിൽ കേരളത്തിലെ റോഡിലിറങ്ങുന്ന ഒരു വാഹനത്തിനും ഓടാനാവില്ല.
ഇനിയും വേട്ടയാടുകയാണെങ്കിൽ തങ്ങളുടെ യാത്ര നിർത്തി കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതി തുറന്നുകാട്ടാനായി ഇറങ്ങുമെന്നും ഇ ബുൾ ജെറ്റ് സഹോദരന്മാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

