Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഗാരേജിന്റെ ചുമർ...

ഗാരേജിന്റെ ചുമർ കുത്തിത്തുറന്ന് കാർ മോഷ്ടിച്ചു

text_fields
bookmark_border
ഗാരേജിന്റെ ചുമർ കുത്തിത്തുറന്ന് കാർ മോഷ്ടിച്ചു
cancel
camera_alt

ഇ​ന്നോ​വ കാ​ർ മോ​ഷ്ടി​ച്ച ത​ല​ശ്ശേ​രി എ​ര​ഞ്ഞോ​ളി​യി​ലെ ആ​ർ.​ജെ ഓ​ട്ടോ ഗാ​രേ​ജ്

ത​ല​ശ്ശേ​രി: ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ കാ​റും സി.​സി.​ടി.​വി​യും മോ​ഷ​ണം പോ​യി. എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന​ടു​ത്ത ആ​ർ.​ജെ ഓ​ട്ടോ ഗാ​രേ​ജി​ലാ​ണ് മോ​ഷ​ണം. പ്ര​വാ​സി​യാ​യ ച​മ്പാ​ട് സ്വ​ദേ​ശി മി​ഷാ​ദി​ന്റെ കെ.​എ​ൽ 45 വി 4836 ​ന​മ്പ​ർ ഇ​ന്നോ​വ​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പെ​യി​ന്റി​ങ് ഉ​ൾ​പ്പെ​ടെ അ​റ്റ​കു​റ്റ​പ്പണി തീ​ർ​ത്ത​തി​ന് ശേ​ഷം ഗാ​രേ​ജി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു വാ​ഹ​നം. മി​ഷാ​ദി​ന്റെ സു​ഹൃ​ത്താ​ണ് കാ​ർ ഗാ​രേ​ജി​ൽ ഏ​ൽ​പ്പി​ചത്.

എ​ര​ഞ്ഞോ​ളി ചോ​നാ​ട​ത്തെ ര​ശ്മി നി​വാ​സി​ൽ ര​വീ​ന്ദ്ര​ന്റേ​താ​ണ് ഗാ​രേ​ജ്. വ്യാ​ഴാ​ഴ്ച രാ​ത്രി ജോ​ലി​ക്ക് ശേ​ഷം ഗാ​രേ​ജ് പൂ​ട്ടി ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗാ​രേ​ജ് തു​റ​ന്ന​പ്പോ​ഴാ​ണ് പി​ൻ​വ​ശം വ​ട​ക്ക് ഭാ​ഗ​ത്തെ ചു​മ​ർ കു​ത്തി​ത്തു​റ​ന്ന​തും നി​ർ​ത്തി​യി​ട്ട സ്ഥാ​ന​ത്ത് ഇ​ന്നോ​വ കാ​ണാ​താ​യ​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്ന് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഗാ​രേ​ജി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​യും ഡി.​വി.​ആ​റും മോ​ഷ്ടാ​ക്ക​ൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ന്നോ​വ​ക്ക് മാ​ത്രം 10 ല​ക്ഷം രൂ​പ വി​ല വ​രും. ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗാ​രേ​ജ് കു​ത്തി​ത്തു​റ​ന്ന് വാ​ഹ​നം ക​ള​വു​പോ​യ സം​ഭ​വ​മെ​ന്ന​റി​യു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പൊ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​രി​ൽ നി​ന്ന് പൊ​ലീ​സ് നാ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഗാ​രേ​ജി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car stolengarage
News Summary - The car was stolen by breaking open the garage wall
Next Story