തലശ്ശേരി ഇരട്ടക്കൊല: അഞ്ചാം പ്രതിക്ക് ജാമ്യമില്ല
text_fieldsതലശ്ശേരി: നഗരത്തിൽ പട്ടാപ്പകൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ജാമ്യഹരജി കോടതി തള്ളി. കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട്ടിൽ പി. അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവർക്ക് അഡീഷനൽ ജില്ല കോടതി (ഒന്ന്) കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ ഏഴ് പ്രതികൾക്കെതിരെ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണസംഘം കുറ്റപത്രം നൽകിയിരുന്നു. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബർ 23ന് വൈകീട്ട് നാലോടെ തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് സമീപമാണ് കേസിനാധാരമായ സംഭവം. ലഹരിവിൽപന എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

