Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി നഗരസഭ ബജറ്റ്;...

തലശ്ശേരി നഗരസഭ ബജറ്റ്; കണ്ടിക്കൽ സാറ്റലൈറ്റ് ടൗണാക്കും

text_fields
bookmark_border
തലശ്ശേരി നഗരസഭ ബജറ്റ്; കണ്ടിക്കൽ സാറ്റലൈറ്റ് ടൗണാക്കും
cancel
camera_alt

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി. ​സ​തി അ​വ​ത​രി​പ്പി​ക്കു​ന്നു

ത​ല​ശ്ശേ​രി: സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കും പ​ശ്ചാ​ത്ത​ല സൗ​ക​ര്യം വി​ക​സ​ന​ത്തി​നും ടൂ​റി​സ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 2026-2027 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

143,46,05,882 രൂ​പ വ​ര​വും 120,58,26,500 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 22,87,79,382 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി. ​സ​തി വെ​ള്ളി​യാ​ഴ്ച അ​വ​ത​രി​പ്പി​ച്ച​ത്. പ​ശ്ചാ​ത്ത​ല സൗ​ക​ര്യം, ആ​രോ​ഗ്യം, സ്ത്രീ ​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, കാ​യി​കം എ​ന്നി​വ​ക്ക് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ന്റെ വി​കേ​ന്ദ്രീ​കൃ​ത വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ക​ണ്ടി​ക്ക​ലി​നെ ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ ‘സാ​റ്റ​ലൈ​റ്റ് ടൗ​ൺ’ ആ​യി ഉ​യ​ർ​ത്തു​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. ക​ണ്ടി​ക്ക​ലി​ലെ ബൈ​പാ​സ് പാ​ല​ത്തി​ന് താ​ഴെ ഹാ​പ്പി​ന​സ് പാ​ർ​ക്ക്, ഓ​പ്പ​ൺ ജിം, ​ഒ​രേ മാ​തൃ​ക​യി​ലു​ള്ള കി​യോ​സ്കു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കും. ക​ണ്ണി​ച്ചി​റ - ക​ണ്ടി​ക്ക​ൽ പു​തി​യ റോ​ഡ്, എം.​ജി റോ​ഡ് മാ​തൃ​ക​യി​ൽ ടൗ​ണി​ലെ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ ന​ട​ത്തും. ആ​സ്തി​ക​ൾ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നും ന​ഗ​ര​സ​ഭ​യെ ''ഗ്രീ​ൻ സി​റ്റി''​യാ​ക്കി മാ​റ്റാ​നും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി.

ക്രി​ക്ക​റ്റി​ന്റെ ഈ​റ്റി​ല്ല​മാ​യ ത​ല​ശ്ശേ​രി​യി​ൽ കാ​യി​ക മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ണോ​ർ വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള നീ​ന്ത​ൽ കു​ളം, പ​വ​ലി​യ​ൻ, ക്രി​ക്ക​റ്റ് മ്യൂ​സി​യം എ​ന്നി​വ സ്ഥാ​പി​ക്കും. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ന​വീ​യം മാ​തൃ​ക​യി​ൽ സ​ൺ​ഡേ മാ​ർ​ക്ക​റ്റും നൈ​റ്റ് മാ​ർ​ക്ക​റ്റും ആ​രം​ഭി​ക്കും. 160 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കൗ​ൺ​സി​ൽ ഹാ​ൾ ന​വീ​ക​രി​ച്ച് ആ​ധു​നി​ക കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ച​രി​ത്ര മ്യൂ​സി​യ​വു​മാ​ക്കും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ൾ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റാ​യി പു​തു​ക്കി​പ​ണി​യും. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ പൊ​ളി​ച്ചു​മാ​റ്റി അ​വി​ടെ ''ഷീ-​ലോ​ഡ്ജ്'' സ്ഥാ​പി​ക്കും. വ​നി​ത സം​രം​ഭ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​നം ന​ൽ​കും. പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പെ​ൻ​ഷ​ന് പു​റ​മെ പ്ര​തി​മാ​സം 1000 രൂ​പ അ​ധി​ക​മാ​യി ന​ൽ​കും. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടാ​മ​ത്തെ യൂ​നി​റ്റ് തു​ട​ങ്ങാ​നും ബ​ജ​റ്റി​ൽ തീ​രു​മാ​ന​മു​ണ്ട്. ത​ല​ശ്ശേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ക​ണ്ടി​ക്ക​ലി​ലേ​ക്ക് മാ​റ്റും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ സാ​ഹി​ത്യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കും. സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പി.​ടി.​എ സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കും. ടൂ​റി​സം മേ​ഖ​ല​യി​ൽ കു​ണ്ടു​ചി​റ - എ​ര​ഞ്ഞോ​ളി ബോ​ട്ട് സ​ർ​വീ​സ്, ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പം ഫു​ഡ് കോ​ർ​ട്ട്, ക​ണ്ട​ൽ പാ​ർ​ക്ക് എ​ന്നി​വ നി​ർ​മി​ക്കും.

സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത കു​ഞ്ഞാ​ലി മ​ര​ക്കാ​ർ പാ​ർ​ക്ക്, ടി.​സി റോ​ഡി​ലെ പ​ഴ​ശ്ശി​രാ​ജ പാ​ർ​ക്ക് എ​ന്നി​വ ന​വീ​ക​രി​ക്കും. ഗോ​പാ​ല​പേ​ട്ട കൊ​ക്ക​പ്പു​റ​ത്ത് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കും. മ​ഞ്ഞോ​ടി​യി​ൽ ക്ഷേ​ത്ര പ്ര​വേ​ശ​ന സ്മാ​ര​ക സ്ക്വ​യ​ർ നി​ർ​മി​ക്കും. ത​രി​ശ് ഭൂ​മി​ക​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. സു​കു​മാ​ര​ൻ, ജി​ഷ ക​ള​ത്തി​ൽ എ​ന്നി​വ​ർ പി​ന്താ​ങ്ങി. 22.87 കോ​ടി രൂ​പ​യു​ടെ നീ​ക്കി​യി​രി​പ്പോ​ടെ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്മേ​ലു​ള്ള ച​ർ​ച്ച ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​തു​ട​ങ്ങും.

  • ഉ​ത്പാ​ദ​ന മേ​ഖ​ല​ 74,57,600
  • പാ​ർ​പ്പി​ട മേ​ഖ​ല​ 2,03,06720
  • കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും - 1,01,44,480
  • വ​യോ​ജ​ന ക്ഷേ​മ​ം - 41,44,480
  • പ​ട്ടി​ക​ജാ​തി വി​ക​സ​ന​ം - 83,13,600
  • പ​ശ്ചാ​ത്ത​ല മേ​ഖ​ല​ - അ​ഞ്ച് കോ​ടി 25 ല​ക്ഷം
  • ശു​ചി​ത്വ മേ​ഖ​ല​ - 35 ല​ക്ഷം
  • വ​നി​ത ഘ​ട​കം - 82, 88,960
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityThalasserybudgetkannur
News Summary - Thalassery Municipality Budget; Kandikal to be made a satellite town
Next Story