തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും
text_fieldsതലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിത വിഭാഗം
തലശ്ശേരി: ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും.
വൻകിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമായാണ് അത്യാഹിത വിഭാഗം സജ്ജീകരിച്ചത്. അഡ്‌മിഷൻ കൗണ്ടർ, റിസപ്‌ഷൻ, പൊലീസ് എയ്‌ഡ് പോസ്‌റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഷ്വാലിറ്റിയോട് അനുബന്ധിച്ചുണ്ട്.
എമർജൻസി വിഭാഗത്തിൽ ട്രയേജ് സിസ്‌റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ രോഗവിവരം കണക്കിലെടുത്ത് മൂന്ന് ദിശയിലേക്ക് മാറ്റുന്നതാണ് ഈ സംവിധാനം. ഇതിനായി ചുവപ്പ്, മഞ്ഞ, പച്ച നിറത്തിൽ അത്യാഹിത വിഭാഗത്തെ തരംതിരിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ് സോണിലേക്ക് മാറ്റും.
ഇവിടെ നാല് ബെഡും വെന്റിലേറ്ററും ഓക്‌സിജൻ സംവിധാനവുമുണ്ട്. യെല്ലോ സോണിൽ അഞ്ചും ഗ്രീൻ സോണിൽ ആറും ബെഡുകളാണുള്ളത്. കുട്ടികളുടെ പരിചരണത്തിനുള്ള ഒരു ബെഡുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

