യുവതിയുടെയും കുഞ്ഞിെൻറയും മരണം: ആശുപത്രിക്കുമുന്നിൽ നിശ്ശബ്ദ സമരം
text_fieldsതലശ്ശേരി: പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കുടുംബത്തിന് നീതിതേടി ആശുപത്രിക്ക് മുന്നിൽ നിശ്ശബ്ദ സമരം. സോഷ്യൽ ജസ്റ്റിസ് ഫോർ ഷഫ്നയെന്ന പേരിൽ രൂപവത്കരിച്ച നവമാധ്യമ കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ആരോപണ വിധേയമായ തലശ്ശേരി ജോസ്ഗിരി ആശുപത്രിക്ക് മുന്നിലാണ് വെള്ളിയാഴ്ച സമരം നടന്നത്.
ആശുപത്രിയുടെ പ്രധാന പ്രവേശന വഴി തടസ്സപ്പെടുത്താതെ സ്ത്രീകളടക്കമുള്ള സമരക്കാർ ഇരുവശത്തും ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളേന്തിയാണ് സമരം നടത്തിയത്. തലശ്ശേരി െപാലീസും ആശുപത്രിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ജൂലൈ 11നാണ് മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്നയും നവജാത ശിശുവും ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ഭർത്താവിനോടൊപ്പം ഷാർജയിലായിരുന്നു ഷഫ്ന. ഗർഭിണിയായതിനെ തുടർന്നാണ് നാട്ടിലെത്തിയത്. നാലാം മാസം വരെ തലശ്ശേരിയിലെ ഡോ. പി.കെ. ശാന്തകുമാരിയുടെ ചികിത്സയിലായിരുന്നു.
കോവിഡ് ഭീതി കാരണം ശാന്തകുമാരി ഡോക്ടർ പരിശോധന നിർത്തിയതിനാലാണ് പിന്നീട് ജോസ്ഗിരി ആശുപത്രിയിലെ ഡോ. വേണുഗോപാലിെൻറ ചികിത്സ തേടിയത്. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവമാണ് ഷഫ്നയുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. അത്യാസന്ന നിലയിലായതോടെ ജോസ്ഗിരിയിൽ നിന്നും മാറ്റി കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസിലെത്തിച്ചുവെങ്കിലും ഷഫ്നയുടെ ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച കുഞ്ഞും മരിച്ചു. ഡോക്ടറുടെ ചികിത്സാപിഴവാണ് യുവതിയും കുഞ്ഞും മരിക്കാനിടയായതെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും സമരത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

