Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_right...

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും

text_fields
bookmark_border
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
cancel
camera_alt

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്ട്രീ​റ്റ് വെ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ സം​സാ​രി​ക്കു​ന്നു.

ത​ല​ശ്ശേ​രി: പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ൻ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്ട്രീ​റ്റ് വെ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഷി​ഗ​ല്ല ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​ധാ​ര​ണ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

തെ​രു​വോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ സ്ഥ​ലം കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.

​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ‌​ൻ വി. ​സ​തി, സി.​ഒ.​ടി. ഷ​ബീ​ർ, എ​ൻ. സു​രേ​ഷ്‌​കു​മാ​ർ, സു​രേ​ഷ്‌​കു​മാ​ർ എ​ന്നി​വ​രും വി​വി​ധ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന നേ​താ​ക്ക​ളും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryRoadsidemobile foodstallinspection
News Summary - Strict control on Roadside stall; inspections will be strengthened
Next Story