Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ കൗതുകമായി...

തലശ്ശേരിയിൽ കൗതുകമായി തെരുവോര സര്‍ക്കസ്

text_fields
bookmark_border
തലശ്ശേരിയിൽ നടന്ന തെരുവോര സർക്കസിൽനിന്ന്
cancel
camera_alt

തലശ്ശേരിയിൽ നടന്ന തെരുവോര സർക്കസിൽനിന്ന്

ത​ല​ശ്ശേ​രി: 21ന് ​കോ​ണോ​ര്‍വ​യ​ല്‍ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ത​ല​ശ്ശേ​രി മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി തെ​രു​വോ​ര സ​ര്‍ക്ക​സ് സം​ഘ​ടി​പ്പി​ച്ചു.

ത​ല​ശ്ശേ​രി ക​ട​ല്‍പാ​ല​ത്തി​ന് സ​മീ​പം പി​യ​ർ റോ​ഡി​ലാ​ണ് നാ​ടി​ന്റെ സാം​സ്‌​കാ​രി​ക ച​രി​ത്രം പ​റ​യു​ന്ന രീ​തി​യി​ല്‍ വ്യ​ത്യ​സ്ഥ പ്ര​ച​ര​ണ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്ക​സ് കാ​ണാ​നെ​ത്തി. ജെ​മി​നി സ​ര്‍ക്ക​സി​ലെ ക​ലാ​കാ​ര​ന്‍മാ​രാ​യ സൂ​ര​ജ് (നേ​പ്പാ​ള്‍), പ​വ​ന്‍കു​മാ​ര്‍ (ബം​ഗാ​ള്‍), സി​മ​ന്റോ (അ​സം), ശി​വം (രാ​ജ​സ്ഥാ​ന്‍), ധ​ര്‍മ (മൈ​സൂ​രു), മാ​ര്‍ക്ക് (ഉ​ടോ​പ്യ), അ​ല്ലു ( ഉ​ടോ​പ്യ), മ​ഹേ​ഷ് കു​മാ​ര്‍ (ബീ​ഹാ​ര്‍) എ​ന്നി​വ​രാ​ണ് ക​ട​ല്‍പ്പാ​ല​ത്ത് സ​ര്‍ക്ക​സി​ന്റെ വി​സ്മ​യ​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 17, 18, 19 തീ​യ​തി​ക​ളി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ക്കും. ത​ല​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് ന​ഴ്‌​സി​ങ് കോ​ള​ജി​ലെ​യും തി​രു​വ​ങ്ങാ​ട് എ​ച്ച്.​എ​സ്.​എ​സി​ലെ​യും മൂ​ന്നു ടീ​മു​ക​ളാ​ണ് ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കു​ക. 18 ന് ​വൈ​കീ​ട്ട് നാ​ലി​ന് ത​ല​ശ്ശേ​രി ന​ഗ​ര​ത്തി​ല്‍ വ​ര്‍ണാ​ഭ​മാ​യ വി​ളം​ബ​ര റാ​ലി ന​ട​ക്കും.

ഇ​തേ​ദി​വ​സം വൈ​കീ​ട്ട് ത​ല​ശ്ശേ​രി​യി​ല്‍ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് മ​ത്സ​ര​വും അ​ര​ങ്ങേ​റും. 19ന് ​വൈ​കി​ട്ട് നാ​ലി​ന് ത​ല​ശ്ശേ​രി ക​ട​ല്‍പ്പാ​ല​ത്ത് വി​വി​ധ ബേ​ക്ക​റി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഗാ​കേ​ക്ക് നി​ര്‍മാ​ണ​വും ചി​ത്ര​കാ​ര കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalasserystreet circus
News Summary - street circus in Thalassery
Next Story