സൈഡ് നൽകിയില്ല; ബസ് ഡ്രൈവർക്ക് കൂട്ടത്തല്ല്
text_fieldsതലശ്ശേരി: ഓടുന്നതിനിടെ മറികടക്കാൻ വഴി നൽകിയില്ലെന്നാക്ഷേപിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. തലശ്ശേരി- കണ്ണൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ് ഡ്രൈവർ കണ്ണൂർ ചാല തന്നടയിലെ കുന്നുമ്മൽ വീട്ടിൽ എം. അജേഷിനാണ്(32) മർദനമേറ്റത്.
അജേഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച ഉച്ചക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. കണ്ണൂർ ബസ് ട്രാക്കിൽ െവച്ചാണ് അജേഷിനെ മറ്റു ബസ് ജീവനക്കാരായ എബിൻ, സായൂജ്, വിനു എന്നിവരും കൂടെ കണ്ടാലറിയുന്ന രണ്ടാളുകളും ചേർന്ന് മർദിച്ചത്.
അജേഷിെൻറ പരാതി പ്രകാരം അഞ്ച് പേർക്കെതിരെയും തലശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

