Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഷാ​ഫി പ​റ​മ്പി​ലി​ന്...

ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

text_fields
bookmark_border
ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
cancel

ത​ല​ശ്ശേ​രി: വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊഷ്മള സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ്റ്റേ​ഡി​യം കോ​ര്‍ണ​റി​ല്‍നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ചേ​ർ​ന്ന് ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലൂ​ടെ ആ​ന​യി​ച്ചു. പ്ര​ക​ട​നം കാ​ണാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും കൂ​ടി​നി​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. യു.​ഡി.​എ​ഫ് ത​ല​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെയ്തു.

ഇ​ന്ത്യ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ ചേ​രി വി​ജ​യി​ക്ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളി​ല്‍നി​ന്നും ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ നാം ​ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്ക​ണം. പ​ല ക​ള്ള​ത്ത​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര-​കേ​ര​ള സ​ര്‍ക്കാ​റു​ക​ള്‍. അ​തോ​ടൊ​പ്പം നാ​ട് ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryShafi Parambil
News Summary - Shafi Parampil gets a warm welcome in Thalassery
Next Story