Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 15 വർഷം തടവും 75,000 രൂപ പിഴയും

text_fields
bookmark_border
molesting
cancel

തലശ്ശേരി: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 75,000 രൂപ പിഴയും. കോട്ടൂർ കുന്നത്ത് വളപ്പിൽ വീട്ടിൽ കെ.വി. മുസമ്മിലിനെയാണ് (36) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.

പിഴയടച്ചാൽ സംഖ്യ കുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 2019ലാണ് കേസിനാധാരമായ സംഭവം. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. സുമേഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി അഞ്ച് വർഷം വീതം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sexual abuse-15 years imprisonment and fine of Rs.75,000
Next Story