സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsതയ്യിൽ രമേശൻ
തലശ്ശേരി: ഇരുവൃക്കകളും തകരാറിലായ നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ കുടുംബനാഥൻ ചികിത്സ സഹായത്തിനായി കാത്തിരിക്കുന്നു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ പതിനൊന്നാം വാർഡിലെ പരേതരായ ബാപ്പു-നാണി ദമ്പതികളുടെ മകൻ തയ്യിൽ രമേശനാണ് (51) ഇരുവൃക്കകളും തകരാറിലായി അടിയന്തര ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചികിത്സച്ചെലവിന് വകയില്ലാതെ കഴിയുന്നത്.
നിത്യവൃത്തിക്കുപോലും വകയില്ലാതെ കൊച്ചു വീട്ടിൽ ഭാര്യയും പറക്കമുറ്റാത്ത രണ്ടുമക്കളുമടങ്ങിയ കുടുംബത്തിന് ഭാരിച്ച ചികിത്സച്ചെലവ് ചിന്തിക്കാൻപോലുമാവില്ല. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റുവഴികളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. നിസഹായനായ ഈ കുടുംബനാഥന് ചികിത്സാനിധി സ്വരൂപിക്കാൻ സുമനസ്സുകളായ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
സഹായത്തിനായി കമ്മിറ്റി ചെയർമാൻ കെ.എസ്. ഷർമിളയും കൺവീനർ സി.വി. ഹേമന്തും അഭ്യർഥിച്ചു. കേരള ഗ്രാമീണ ബാങ്ക് ന്യൂ മാഹി ബ്രാഞ്ചിലാണ് തയ്യിൽ രമേശൻ ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ട് തുടങ്ങി. നമ്പർ : 40528101029738 ഐ.എഫ്.എസ്.സി കോഡ്: KLGB0040528. ഗൂഗിൾ പേ നമ്പർ: 7907585358.

