തലശ്ശേരിയിൽ സ്വർണക്കടയിൽ കവർച്ച
text_fieldsതലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് യൂനിറ്റ് പരിസരത്തെ പ്രിൻസ് ജ്വല്ലറിയിൽ കവർച്ച. കടയുടെ മുകളിലെ ഓട് നീക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ഗ്രിൽസി െൻറ പൂട്ട് തകർത്ത് സി.സി.ടി.വിയുടെ കേബ്ൾ വയർ മുറിച്ചിട്ട നിലയിലാണ്. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം.
വെള്ളിയുടെ നാലു സ്റ്റഡുകൾ കാണാതായിട്ടുണ്ട്. മോഷ്ടാവിെൻറ വ്യക്തമല്ലാത്ത രൂപം കാമറയിൽ പതിഞ്ഞിട്ടുണ്ട്. മങ്കി കാപ് ധരിച്ച സാമാന്യം ഉയരമുള്ളയാളാണ് ദൃശ്യങ്ങളിലുള്ളത്.കടയുടെ ഓട് നീക്കിയശേഷം കയർ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മുഴപ്പിലങ്ങാട് സ്വദേശി വി.കെ. രാജേഷിൻേറതാണ് ജ്വല്ലറി. വ്യാഴാഴ്ച രാത്രി ഏഴിന് കടയടച്ച് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്.
ഉടമയുടെ പരാതിയിൽ പൊലീസ് കടയിലെത്തി പരിശോധന നടത്തി. മോഷ്ടാവിൻേറതെന്ന് കരുതുന്ന ചുറ്റിക സ്ഥലത്തുനിന്ന് കണ്ടെടുത്തു. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ ഒന്നും നഷ്ടമായിട്ടില്ല.

