Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightനാ​ട്ടി​ലേ​ക്ക്‌...

നാ​ട്ടി​ലേ​ക്ക്‌ തി​രി​ച്ചെ​ത്തു​ന്ന കാരായിമാർക്ക് തലശ്ശേരിയിൽ നാളെ സ്വീകരണം

text_fields
bookmark_border
നാ​ട്ടി​ലേ​ക്ക്‌ തി​രി​ച്ചെ​ത്തു​ന്ന കാരായിമാർക്ക് തലശ്ശേരിയിൽ നാളെ സ്വീകരണം
cancel


ത​ല​ശ്ശേ​രി: ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ ഇ​ള​വി​നെ തു​ട​ർ​ന്ന്‌ നാ​ട്ടി​ലേ​ക്ക്‌ തി​രി​ച്ചെ​ത്തു​ന്ന സി.​പി.​എം നേ​താ​ക്ക​ളാ​യ കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും വെ​ള്ളി​യാ​ഴ്‌​ച ത​ല​ശ്ശേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. റൂ​റ​ൽ ബാ​ങ്ക്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട്‌ അ​ഞ്ചി​ന്‌ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ന​ൽ​കു​ന്ന സ്വീ​ക​ര​ണം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന - ജി​ല്ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന്‌ ജ​ന്മ​ദേ​ശ​ങ്ങ​ളാ​യ ക​തി​രൂ​ർ സി.​എ​ച്ച്‌ ന​ഗ​റി​ലേ​ക്കും തി​രു​വ​ങ്ങാ​ട്‌ കു​ട്ടി​മാ​ക്കൂ​ലി​ലേ​ക്കും സ്വീ​ക​രി​ച്ചാ​ന​യി​ക്കും.

ഫ​സ​ൽ കേ​സി​ൽ ഗു​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്ത​പ്പെ​ട്ട കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും 2012 ജൂ​ൺ 22നാ​ണ്‌ എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്‌. ഒ​ന്ന​ര​വ​ർ​ഷം ജ​യി​ലി​ലും ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​രം എ​ട്ട്‌ വ​ർ​ഷ​ത്തോ​ളം എ​റ​ണാ​കു​ളം ഇ​രു​മ്പ​ന​ത്തു​മാ​യി​രു​ന്നു. ആ​ഗ​സ്‌​റ്റ് അ​ഞ്ചി​ന്‌ ജാ​മ്യ​വ്യ​സ്ഥ​യി​ൽ ഹൈ​കോ​ട​തി ഇ​ള​വ്‌ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ്‌ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karayi chandrasekharankarayi rajan
News Summary - Reception for karayi in Thalassery tomorrow
Next Story