പീഡനശ്രമം; ഡോക്ടർക്ക് തടവും പിഴയും
text_fieldsഡോ.എം.കെ.സന്തോഷ്
തലശ്ശേരി: ആശുപത്രിയിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിലെ ഡോക്ടർക്ക് ആറു മാസം തടവും, 20,000 രൂപ പിഴയും. തലശ്ശേരി തിരുവങ്ങാട് സ്വദേശി ഡോ. എം.കെ. സന്തോഷിനെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം തലശ്ശേരിയിലെ ന്യൂ മലബാർ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ആയിരുന്നു. അവിടെ വെച്ചാണ് ഇയാൾ സഹപ്രവർത്തകയായ യുവതിയെ ഉപദ്രവിച്ചെന്ന പരാതി തലശ്ശേരി പൊലീസിന് ലഭിച്ചത്. തുടർന്ന് രാഷ്ട്രീയ പാർട്ടികളിത് ഏറ്റെടുക്കുകയും ഡോക്ടർക്ക് മർദനമേൽക്കുന്ന സ്ഥിതിയുമുണ്ടായി. 248 (2), 354, 354 (A) വകുപ്പുകൾ പ്രകാരമാണ് കോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

