വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു
text_fieldsടി.കെ. പ്രേമൻ
തലശ്ശേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കൊളശ്ശേരിയിലെ ടി.കെ. പ്രേമെന്റ ചികിത്സക്ക് സഹായം തേടുന്നു.
12ന് രാത്രി എരഞ്ഞോളിപാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പ്രേമൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചി കിത്സ തേടിയ ശേഷമാണ് കോയ മ്പത്തൂരിലേക്ക് മാറ്റിയത്. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കൈകാലുകളുടെ ചലനശേഷി സാരമായി ബാധിച്ചു. വൃക്കസംബന്ധമായ പ്രശ്നമുള്ളതിനാൽ ഡയാലിസിസും ചെയ്യണം.
സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി മുഖേനയാണ് ധനസമാഹരണം നടത്തുന്നത്. സഹായമെത്തിക്കാൻ കമ്മിറ്റി അഭ്യർഥിച്ചു. ഗൂഗിൾപേ നമ്പർ: 9400453113.

