Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ...

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ത​ല​ശ്ശേ​രി​യി​ലും ര​ണ്ട് കേ​സു​ക​ൾ

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്;  ത​ല​ശ്ശേ​രി​യി​ലും ര​ണ്ട് കേ​സു​ക​ൾ
cancel

ത​ല​ശ്ശേ​രി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി​യി​ലും ഐ.​ടി വ​കു​പ്പി​ൽ കേ​സ്. ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ പ​രാ​തി​യി​ലാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ല്ല​ത്ത് താ​ഴ​യി​ലെ ചെ​റു​വ​ന വീ​ട്ടി​ൽ ജി. ​വി​മ​ൽ കു​മാ​റി​ൽ നി​ന്ന് 1,20, 000 രൂ​പ​യും പി​ലാ​ക്കൂ​ലി​ലെ തെം​സ് വീ​ട്ടി​ൽ പി. ​മ​ഹ​മൂ​ദി​ൽ നി​ന്ന് 99, 524 രൂ​പ​യു​മാ​ണ് അ​ജ്ഞാ​ത​ർ ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​യ​ത്. ക​ഴി​ഞ്ഞ മേ​യ് ഒ​ന്നി​നാ​ണ് 36 കാ​ര​നാ​യ വി​മ​ൽ​കു​മാ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. വി​മ​ൽ കു​മാ​റി​നെ വാ​ട്സ്ആ​പ്പി​ൽ വി​ളി​ച്ച് ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്തു.

ഇ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ലാ​ഭം കി​ട്ടു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​മ​ൽ കു​മാ​റി​ന്റെ കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ൽ ആ​ക്സി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം പി​ൻ​വ​ലി​ച്ച​ത്. ബി​സി​ന​സു​കാ​ര​നാ​യ മ​ഹ​മൂ​ദി​ന്റെ (62) ത​ല​ശ്ശേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ടൗ​ൺ ബ്രാ​ഞ്ചി​ൽ നി​ന്നാ​ണ് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​യ​ത്. ബാ​ഗി​ന്റെ ഇ​ട​പാ​ടു​കാ​ര​നാ​യ മ​ഹ​മൂ​ദി​ന് ഡ​ൽ​ഹി​യി​ലെ സ്ഥാ​പ​നം അ​യ​ച്ച ഉ​രു​പ്പ​ടി​ക​ൾ മാ​റി​യ​താ​യി വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഡ​ൽ​ഹി​യി​ലെ പ്ര​ഫ​ഷ​ന​ൽ കൊ​റി​യ​റി​ലെ സ്റ്റാ​ഫാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ഹ​മൂ​ദി​ൽ നി​ന്നും യു.​പി.​ഐ ഐ.​ഡി​യും പി​ന്നും കൈ​ക്ക​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryOnline fraud
News Summary - Online fraud; Two cases in Thalassery
Next Story