Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ്: സെഞ്ച്വറി മികവിൽ അഭിനന്ദ്
text_fieldsbookmark_border
ഇ.സി. അഭിനന്ദ്
തലശ്ശേരി: കാസർകോട് നടക്കുന്ന ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരത്തിൽ ആദ്യദിനം കളിനിർത്തുമ്പോൾ ഇ.സി. അഭിനന്ദിെൻറ സെഞ്ച്വറിയുടെ മികവിൽ കണ്ണൂരിന് മികച്ച ഒന്നാം ഇന്നിങ്സ് സ്കോർ.
കണ്ണൂർ ആദ്യ ഇന്നിങ്സിൽ 51.5 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്തായി. ഇ.സി. അഭിനന്ദ് 120 റൺസെടുത്തു. അമോൽ പ്രദീപ് 70 റൺസെടുത്തു. ആതിഥേയരായ കാസർകോടിന് വേണ്ടി മുഹമ്മദ് ജസീൽ 25 റൺസിന് നാല് വിക്കറ്റും മുഹമ്മദ് അലി ഷഹറാസ് 48 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി.
മഴ കാരണം കളി നേരത്തെ അവസാനിച്ചപ്പോൾ കാസർകോട് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്.
Next Story

