റെയിൽവേയുടെ ശ്രദ്ധക്ക്...ഇവിടെ ഇരിപ്പിടങ്ങളില്ലാ
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇരിപ്പിടമില്ലാത്ത ഭാഗം
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്ന ആവശ്യമുയരുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ 15 മുതൽ 22 വരെയുള്ള ബോഗികൾ വന്നു നിൽക്കുന്നയിടത്തെല്ലാം ഫാനും ലൈറ്റും ഫിറ്റ് ചെയ്തെങ്കിലും താഴെ പ്ലാറ്റ് ഫോമിൽ ഒരൊറ്റ കസേരയും ഇടാത്തതിനാൽ യാത്രക്കാർ ട്രെയിൻ വരുന്നതുവരെ നിൽക്കേണ്ട അവസ്ഥയാണ്. രോഗികളും പ്രായമേറിയവരും ചെറിയ കുട്ടികളുമായി എത്തുന്നവരും ഇരിപ്പിടമില്ലാത്തതിനാൽ ഏറെ പ്രയാസം ആനുഭവിക്കുന്നുണ്ട്. ആവശ്യമുള്ള ഇരിപ്പിടങ്ങൾ എത്രയും പെട്ടെന്ന് സ്ഥാപിച്ച് യാത്രക്കാർ നേരിടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദക്ഷിണ മേഖല റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എം. അരുൺകുമാർ ചതുർവേദിക്ക് അസോസിയേഷൻ നിവേദനം നൽകി.

