Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightനെല്ലിയിൽ തറവാട്...

നെല്ലിയിൽ തറവാട് കുടുംബസംഗമം

text_fields
bookmark_border
നെല്ലിയിൽ തറവാട് കുടുംബസംഗമം
cancel
camera_alt

തലശ്ശേരിയിലെ നെല്ലിയിൽ തറവാട് കുടുംബ സംഗമത്തിൽ നിന്ന്

Listen to this Article

തലശ്ശേരി: സൈദാർ പള്ളിക്ക് സമീപത്തെ നെല്ലിയിൽ തറവാട്ടിലെ കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു. പി. മഹമൂദ്, മൂസ നെല്ലിയിൽ, നിസാർ നെല്ലിയിൽ, നൂർ നെല്ലിയിൽ, നൗഷാദ് നെല്ലിയിൽ എന്നിവർ സംസാരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ മഹിമയും തലമുറകൾ കൈമാറി വന്ന സ്നേഹബന്ധങ്ങളും പുതുക്കുന്നതിനുള്ള വേദിയായി സംഗമം മാറി. കുടുംബത്തിലെ ഉന്നത വിജയികളെ ആദരിച്ചു.

പ്രഫഷനൽ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഡോ. എൻ. മുഹ്സീന, ഡോ. നേഹ നിസാർ, സി.എ. സൻഹ അസ്‌കർ, കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ സഫിയ നെല്ലിയിൽ, സുബൈദ നെല്ലിയിൽ, ഉമ്മർ നെല്ലിയിൽ, സൂറ ഖാലിദ് എന്നിവരെ . ആദരിച്ചു. മുതിർന്ന അംഗങ്ങൾ തറവാടിന്റെ പഴയകാല ഓർമകൾ പങ്കുവെച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളും വിനോദ മത്സരങ്ങളും സംഗമത്തിന് ആവേശം പകർന്നു. കുട്ടികൾക്ക് ഖുർആൻ പാരായണ മത്സരവും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Reunionkannur
News Summary - Nelliyil Tharavad family reunion
Next Story