തലശ്ശേരിയിൽ യുവാവിനുനേരെ വധശ്രമം
text_fieldsകുത്തേറ്റ ഷംസീർ, പ്രതി മോനു രാജ് പ്രേം
തലശ്ശേരി: നഗരത്തിൽ പട്ടാപ്പകൽ യുവാവിനുനേരെ വധശ്രമം. തോട്ടുമ്മൽ വാഴയിൽ വീട്ടിൽ ഷംസീറിന് (24) േനരെയാണ് ആക്രമണം നടന്നത്. കഴുത്തിനും കൈക്കും ആഴത്തിൽ മുറിവേറ്റ ഷംസീറിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വാകത്താനം പെരുന്താനം മുള്ളൻ നളക്കൽ മോനുരാജ് പ്രേമിനെ (28) തലശ്ശേരി എസ്.െഎ എ. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെ കോട്ടയം ജില്ലയിൽ 12ഒാളം കേസുകളിൽ മോനുരാജ് പ്രേം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ പ്രകാരവും ഇയാൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ മോനുരാജ്, ഷംസീറിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ ഒാേട്ടാറിക്ഷയിൽ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയാണുണ്ടായത്.
കഞ്ചാവ്, കളവ്, പിടിച്ചുപറി തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയത്തുള്ള ഇയാൾ എന്തിനാണ് തലശ്ശേരിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷംസീറിെൻറ പരാതിയിലാണ് മോനുരാജിനെതിരെ പൊലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

