Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമാലിന്യം നിറഞ്ഞ്...

മാലിന്യം നിറഞ്ഞ് നഗരസഭ; പൈതൃക സ്മാരകങ്ങൾക്ക് ഭീഷണിയായി മാറുന്ന നിലയിലാണ് മാലിന്യം തള്ളൽ

text_fields
bookmark_border
മാലിന്യം നിറഞ്ഞ് നഗരസഭ; പൈതൃക സ്മാരകങ്ങൾക്ക് ഭീഷണിയായി മാറുന്ന നിലയിലാണ് മാലിന്യം തള്ളൽ
cancel
camera_alt

ത​ല​ശ്ശേ​രി സ്റ്റേ​ഡി​യം ഗ്രൗ​ണ്ട് പ​രി​സ​ര​ത്തെ മാ​ലി​ന്യം

Listen to this Article

തലശ്ശേരി: നഗരം മാലിന്യമുക്തമാണെന്ന പ്രഖ്യാപനം പേരിലൊതുങ്ങുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി റോഡരികിലും ഓടകളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം വലിച്ചെറിയുന്നത് അനുദിനം വ്യാപകമാകുന്നു. നഗരസഭാധികൃതരുടെ കൺവെട്ടത്തും ഇത് പ്രകടമാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും നിരീക്ഷണ കാമറകൾ ഉണ്ടായിട്ടും മാലിന്യം തള്ളുന്നതിന് അറുതിയാവുന്നില്ല.

മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കണമെന്ന് നഗരസഭാംഗങ്ങൾ തന്നെ ആവശ്യമുയർത്തിയിട്ടുണ്ട്. തലശ്ശേരി മൊത്ത മത്സ്യമാർക്കറ്റ് പരിസരത്തും മാലിന്യം കുമിയുകയാണ്. ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും സ്ഥിതി വ്യത്യസ്തമല്ല. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുളള സ്ഥലങ്ങളിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നത് തടയാനും നടപടിയില്ല.

രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. പലതവണ കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ തന്നെ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പൈതൃക സ്മാരകങ്ങൾക്ക് ഭീഷണിയായി മാറുന്ന നിലയിലാണ് മാലിന്യം തള്ളൽ. ഇതേ സ്ഥലത്താണ് മത്സ്യം കയറ്റിയെത്തുന്ന ലോറികളിൽ നിന്നുള്ള മലിനജലം റോഡരികിൽ ഒഴുക്കിവിടുന്നതും. അസഹനീയമായ ദുർഗന്ധമാണ് തലശ്ശേരി തീരപ്രദേശത്ത്.

ശുചിത്വത്തിന് തൊഴിലാളികൾ പരിമിതം

നഗരസഭയിൽ കണ്ടിൻജന്‍റ് തൊഴിലാളികളുടെ കുറവ് ശുചിത്വത്തെ ബാധിക്കുന്നു. വിരമിച്ച തൊഴിലാളികൾക്ക് പകരം ആളെയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇടത് തൊഴിലാളി സംഘടനയിൽ പെട്ടവർ തന്നെ നേരത്തെ സമരരംഗത്തിറങ്ങിയിരുന്നു.

അവരെ അനുനയിപ്പിച്ച് നഗരസഭാധികൃതർ സമരരംഗത്ത് നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. നഗരത്തിലെ ഹോട്ടലുകൾക്കും ജ്യൂസ് കടകൾക്കും മുന്നിലുളള ഓടകളിൽ മലിനജലം കെട്ടിനിന്ന് നാറുകയാണ്. ചില നേരങ്ങളിൽ അസഹനീയമായ ദുർഗന്ധമാണിവിടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalitygarbage dumpingHeritage monuments
News Summary - Municipality filled with garbage; Garbage dumping poses threat to heritage monuments
Next Story