ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു
text_fieldsകെ.പി. സാജു (പ്രസിഡൻറ്), കണ്ടോത്ത് ഗോപി (വൈസ് പ്രസിഡൻറ്)
തലശ്ശേരി: തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള 12 അംഗ ഭരണസമിതിയാണ് തിങ്കളാഴ്ച ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ചുമതലയേറ്റത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജുവാണ് ആശുപത്രിയുടെ പുതിയ പ്രസിഡൻറ്. ഐകകണ്ഠ്യേനയാണ് സാജുവിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡൻറ് കണ്ടോത്ത് ഗോപിയാണ്. ഇദ്ദേഹം ആശുപത്രിയുടെ മുൻ ഡയറക്ടർ കൂടിയാണ്.
ഗത്യന്തരമില്ലാത്തതുകൊണ്ടാണ് ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ പറഞ്ഞു. 29 വർഷത്തെ ഭരണത്തിനുശേഷം മമ്പറം ദിവാകരന് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടി വന്നു. ചടങ്ങിൽ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, ടി.ഒ. മോഹനൻ, കെ.പി. സാജു, അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

