ലോട്ടറി വിൽപനക്കാരെൻറ മരണം കൊലപാതകമെന്ന് സൂചന; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സി.എ. അഷ്മിൽ (27) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ മരിച്ചയാളുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. വിശദ പരിശോധനക്കായി ഇത് കോഴിക്കോട് ഫോറൻസിക് ലാബിലേക്ക് അയച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് പരിസരത്തുണ്ടായവർ പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ലോട്ടറി വിൽപനക്കാരനെ രക്ഷിക്കാനായില്ല. നഗരത്തിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്ന ഇയാൾ വടക്കുമ്പാട് സ്വദേശി ബാലു എന്ന ബാലചന്ദ്രനാണെന്ന് (60) സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബവുമായി അടുപ്പമില്ലേത്ര.
പുതിയ ബസ് സ്റ്റാൻഡിൽ തന്നെയാണ് കിടപ്പ്. സംഭവത്തിന് രണ്ടുദിവസം മുമ്പ് നടന്ന ഒരു കൈയാങ്കളിയിൽ ഇയാൾക്ക് പരിക്കേറ്റിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവാക്കളെ പൊലീസ് കസ് റ്റഡിയിലെടുക്കുകയായിരുന്നു.
നഗരത്തിലെ അപഥ സഞ്ചാരികളും മയക്കുമരുന്ന് ഇടപാടുകാരുമാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ബാലചന്ദ്രെൻറ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

